Wednesday, May 30, 2007

Saturday, April 21, 2007

ശിവാനി അവള്‍ എന്നും ഒരു പാവം ആയിരുന്നു.!!!!

വളരെ അപ്രതീക്ഷിതമായി ആണു ശിവാനി എന്റെ വീട്ടില്‍ എത്തുന്നതു. കാഴ്ചയിലും സ്വഭാവത്തിലും അവള്‍ ഏറെ സൌന്ദര്യവതി ആയിരുന്നു.അവളെ കണ്ടമാത്രയില്‍ തന്നെ എല്ലവര്‍ക്കും അവളെ ഇഷ്ടം ആയി.അനാഥ ആയ അവളെ വീട്ടില്‍ നിര്‍ത്താന്‍ പെട്ടന്നു വിളിച്ചു കൂട്ടിയ കുടുംബ യോഗം തീരുമാനിച്ചു. ആരുടേയും എതിര്‍ അഭിപ്രായം പൊലും ഇല്ലതെയുള്ള ഒരു തീരുമാനം ആയിരുന്നു അതു. ഈ തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷവാന്‍ ആയതു കുഞ്ഞുണ്ണി ആയിരുന്നു.ശിവാനി വീട്ടില്‍ താമസം തുടങ്ങി എല്ലാവരും അവളോടു സ്നേഹത്തേ ആണു പെരുമാറിയതു. അവലോടു ആരും ഒരു വേറുകൃത്യവും കാണിച്ചില്ല. ഭയങ്കര ഭക്ഷണ പ്രിയ ആയിരുന്നു അവള്‍ പെട്ടന്നു തടിവെക്കുന്ന ശരീര പ്രകൃതം ആയിരുന്നു അവള്‍ക്ക് അതു കാരണം അമ്മ വഴക്കു പറയുമായിരുന്നു. അവള്‍ അതൊന്നും ഒരു കാര്യമായി കണ്ടില്ല എന്നു മാത്രം അല്ല കുഞ്ഞുണ്ണിയെ പാട്ടിലാക്കി അവള്‍ വയറു നിറച്ചു കൊണ്ടേയിരുന്നു. വീട്ടിലെ നിന്നും പുറത്തിറങ്ങാന്‍ അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അമ്മയുടെ കൂടെ അടുക്കളയില്‍ തന്നെ കഴിഞ്ഞോളും. സ്കൂളില്‍ ആക്കുന്ന കാര്യം പറഞ്ഞപ്പൊഴേ അവള്‍ ആഹാരം കഴിപ്പ് പോലും നിര്‍ത്തി. അതും അല്ല അവളെ സ്കൂളില്‍ വിടണമെങ്കില്‍ ഭയങ്കര ചിലവാണു താനും അതുകാരണം അടുക്കളയില്‍ അമ്മക്ക് ഒരു സഹായത്തിനായി അവള്‍ കൂടി. കുഞ്ഞുണ്ണി സ്കൂളില്‍ നിന്നു വരുന്നതു വരെ അവള്‍ അമ്മയുടെ കൂടെ നില്‍ക്കും. വൈകിട്ടു കുഞ്ഞുണ്ണിയുടെ സ്കൂള്‍ ബസ്സ് വരാറാകുമ്പോള്‍ അവള്‍ വഴിയില്‍ പൊയി കാത്തു നില്‍ക്കും. അവന്‍ ബസ്സ് ഇറങ്ങിയാല്‍ അവനെയും കൂട്ടി വീട്ടില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ അവള്‍ കുഞ്ഞിണ്ണിയുടെ കൂടെ തന്നെ.. അങ്ങനെ അവള്‍ വീട്ടില്‍ എല്ലാവര്‍ക്കും ഒരു സഹായിയും കൂട്ടും ആയി.ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു ഒരു ദിവസം എന്റെ ഒരു സുഹൃത്തിനൊപ്പം ഒരു പയ്യന്‍ അവിടെ വന്നു. ചിന്നന്‍ എന്നയിരുന്നു അവന്റെ പേരു. ചിന്നനെ കണ്ടപ്പോള്‍ തന്നെ ശിവാനി നഖ ചിത്രം വരക്കാന്‍ തുടങ്ങി ചിന്നനും കാഴ്ചയില്‍ സുന്ദരന്‍ ആയിരുന്നു. അവളുടെ ഇഷ്ടം അല്ലേ ആരും ഒരു എതിര്‍ നില്‍ക്കണ്ട എന്നു കരുതി ചിന്നനും ആയി ശിവാനിയുടെ കല്യാണം ഉറപ്പിച്ചു. ഒരു മാസത്തിനു ശേഷം. എല്ലാവരും സന്തോഷത്തെ പിരിഞ്ഞു. ശിവാനി മാത്രം ഒരു സന്തോഷവും ഇല്ല. അവള്‍ ആകെ മൂകമായിരിക്കുന്നു.കുഞ്ഞുണ്ണീയെ വിളിക്കാന്‍ പോകാറില്ല. എപ്പൊഴും അവളുടെ ബെഡ്ഡില്‍ പോയി കിടക്കും ഭക്ഷണത്തിനു വിളിച്ചാല്‍ മാത്രം വന്നു കഴിക്കും, അതും കഴിച്ചു എന്നു ഒരു പേരു വരുത്തിയിട്ടു പൊകും.,എല്ലാവരും ആകെ വിഷമത്തിലായി. എവള്‍ക്ക് എന്തു സംഭവിച്ചു എന്നു ആര്‍ക്കും ഒരു വിവരവും ഇല്ല. ഉടന്‍ തന്നെ അവളെ ഒരു ഡോക്ടറെ കൊണ്ടു കാണിച്ചു. അയാള്‍ നോക്കിയിട്ടു പറഞ്ഞു ഒരു കുഴപ്പവും ഇല്ല. തിരിച്ചു വന്നും എതു തന്നെ ഗതി. ഒരു ആഴ്ച്ച കഴിഞ്ഞപ്പൊള്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായി. വീണ്ടും പഴയതു പോലെ അയി അവള്‍.2005 നവഃ 15 നെ ചിന്നന്‍ തിരിച്ചത്തി വലിയ ചടങ്ങുകളില്ലാതെ അവരുടെ കല്യാണം നടത്തി..
ശിവാനിയും ചിന്നനും പ്രത്യേകം വീടുവെച്ചുകൊടുത്തു. വൈകുംനെരങ്ങളില്‍ അവര്‍ ഒരുമിച്ചു പുറത്തു പോകും സന്ധ്യ ആകും മുന്‍പേ വീട്ടില്‍ തിരിച്ചെത്തും ആര്‍ക്കും അസൂയ തൊന്നുന്ന ഒരു ജീവിതം ആയിരുന്നു അവരുടെ ജീവിതം.രണ്ടു മാസം കഴിഞ്ഞപ്പൊല്‍ ശിവാനി വീണ്ടും അമ്മയുടെ കൂടെ അടുക്കളയില്‍ കയറി നില്‍ക്കന്‍ തുടങ്ങി. ചിന്നന്‍ ഒരു പ്രത്യേക സ്വഭാവക്കാരന്‍ ആണു അവനു എന്റെ വീട്ടിലെ ആരും ശിവാനിയൊടു അധികം സംസാരിക്കുന്നതു അവനു ഇഷ്ടമല്ല. അവള്‍ വീട്ടിലെക്ക് വന്നു കയറിയാല്‍ ഉടന്‍ അവന്‍ ബഹളം തുടങ്ങം. അദ്യമൊക്കെ ശിവാനി പെട്ടന്നു ഇറങ്ങി ചെല്ലുമായിരുന്നു. പിന്നീടു അവള്‍ കേട്ട ഭാവം നടിക്കതെയായി. ചിന്നന്‍ എന്റെ വീട്ടിലെക്ക് കയറില്ല. അദ്ദേഹം വലിയകുടുംബത്തിലെ ആളാണു. നമ്മള്‍ വിളിച്ചാല്‍ പൊലും ചിന്നന്‍ വീട്ടിലെക്ക് കയറില്ല. ശിവാനി ചിന്നന്റെ ഇഷ്ടത്തിനനുസരിച്ചു പെരുമാറാതെ കൂടെയായപ്പൊള്‍ ചിന്നന്റെയും സ്വഭാവം മാറി തുടങ്ങി.ചിന്നന്‍ ചില ദിവസങ്ങളില്‍ വീട്ടില്‍ നിന്നു ഇടക്ക് ഇറങ്ങിപ്പൊയാല്‍ തിരിച്ചു വരാറില്ല. പിന്നെ ആരെങ്കിലും വന്നു പറയും “ചിന്നന്‍ ദെ അവിടെ കിടക്കുന്നു. വിളിച്ചിട്ടു വരുന്നില്ല അന്നൊക്കെ. ശിവാനിയെ ഓര്‍ത്തു വീട്ടില്‍ നിന്നു ആരെങ്കിലും പൊയി വിളിച്ചു കൊണ്ടു വരും. വന്നലുടന്‍ അവന്‍ അവന്റെ വീട്ടില്‍ കയറി കിടക്കും. പാവം ശിവാനി ഇതൊക്കെ കണ്ടു അനങ്ങതെ ഒരുസ്ഥലത്തു മാറി നില്‍ക്കും. അവനു ശിവാനിയെ കുറിച്ച് ഒരു ഉത്തരവാദിത്വം ഇല്ലതെയായി. ചിന്നന്‍ ആരും പറയുന്നതു അനുസരിക്കാതെയും ആയി. അങ്ങനെയിരിക്കെ ഒരു ദിവസം ശിവാനിയുടെ ക്ഷീണം കണ്ടു അവളെ ഒരു ഡോക്ടറെ കൊണ്ടു കാണിച്ചു. ഡോക്ടര്‍ നോക്കിയിട്ടു പറഞ്ഞു അവള്‍ ഗര്‍ഭിണിയാണന്നു. എല്ലവര്‍ക്കും സന്തോഷം ആയി. 90 ദിവസം കഴിഞ്ഞു ശിവാനി പ്രസവിച്ചു. അഞ്ചു കുഞ്ഞുങ്ങള്‍. ആദ്യ പ്രസവം ആയിരുന്നതു കൊണ്ടോ മറ്റോ 3 കുഞ്ഞുങ്ങല്‍ അപ്പൊള്‍ തന്നെ മരിച്ചു പൊയി. ശിവനിയുടെ കണ്ണില്‍ നിന്നു കണ്ണു നീര്‍ വാര്‍ന്നുകൊണ്ടേയിരുന്നു. ശിവാനി പ്രസവിച്ചു കിടന്നപ്പൊള്‍ ചിന്നന്‍ അവള്‍ക്ക് ഒപ്പം തന്നെയുണ്ടായിരുന്നു.
മൂന്നുകുട്ടികള്‍ കൂടെയായപ്പൊള്‍ ശിവാനിക്ക് “ആകാശദൂത്” ലെ മാധവി ജീവന്‍ നല്‍കിയ കഥപാത്രത്തിന്റെ ഗതി യായി. അതു കാരണം ആ മൂന്നു കുഞ്ഞുങ്ങളെയും ദത്തു നല്‍കാന്‍ തീരുമാനിച്ചു. മക്കളില്ലാതിരുന്ന മൂന്നു കുടുംബങ്ങള്‍ക്ക് ദത്തു നല്‍കി. ഇപ്പൊള്‍ ശിവാനിയും ചിന്നനും സുഖം ആയി ജീവിക്കുന്നു,സ്നേഹം നിറഞ്ഞ വായനക്കരെ നിങ്ങള്‍ ആരും തെറ്റിദ്ധരിക്കല്ലേ..
ശിവാനിയും ചിന്നനും എന്റെ വളര്‍ത്തു നായ്ക്കള്‍ ആണു്‌

കുട്ടാണ്ണാ തന്നെ സമ്മതിക്കണം

കെരളത്തിലെ ക്യാമ്പസ്സ് ചരിത്രങ്ങളുടെ കൂട്ടത്തില്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുള്ള ഒരു ക്യാമ്പസ്സ് ആണു്‌ കായംങ്കുളം എമ്.എസ്സ്.എം കോളേജ്ജ്.1992-94 കാലഘട്ടത്തില്‍ ഞാനും ആ കോളേജ്ജ് ക്യാമ്പസ്സിലെ ഒരു അംഗം ആയിരുന്നു. കേരള മന്ത്രിസഭയിലെ ഒരു അംഗം ആയിരുന്ന ശ്രീ പി.കെ. കുഞ്ഞു സാഹിബ്ബിന്റെ ഉടമസ്തയിലായിരുന്നു ആ കോളേജ്ജ്. കേരളത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രം ആയിരുന്നു. ഈ കലാലയം. കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി സംഘടനകല്‍ ഉള്ള ഒരു ക്യാമ്പസ്സ്. ഇത്രയൊക്കെ മഹിമകള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അഡ്മിഷന്‍ ഇല്ലത്ത വിദ്യാര്‍ത്ഥികള്‍ വരുന്നതും ഇവിടെ തന്നെ.കുട്ടാണ്ണാ തന്നെ സമ്മതിക്കണം
അങ്ങനെ ഞാന്‍ കോളേജ്ജില്‍ പൊകാന്‍ തുടങ്ങി. കോളേജ്ജിലെ ആദ്യ കാലങ്ങളിലെ അനുഭവങ്ങള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാമായിരിക്കും എന്നണു്‌ എന്റെ വിശ്വാസം . ആദ്യ ദിവസം ക്ലാസ്സില്‍ ഇരിക്കുമ്പൊള്‍ നവാഗതര്‍ക്ക് സ്വാഗതമേകിക്കൊണ്ടു്‌ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഒരു ജാഥ വരുന്നു. വളരെ ഇമ്പമുള്ള ഗാനങ്ങളും പാടിയുള്ള അവരുടെ ആ വരവു കണ്ടപ്പൊള്‍ ഞാനും അതിലെ ഒരു അംഗ മായിരുന്നെങ്കില്‍ എന്നു ഉള്ളില്‍ ഒരു കൊതി തൊന്നി.
കോളേജ്ജിലെ ഒരറ്റത്തു നിന്നു മറ്റൊരു അറ്റത്തേക്ക് വരുന്ന വിദ്യാര്‍ത്ഥിക്കൂട്ടത്തെ ഇമവെട്ടതെ ഞാന്‍ നോക്കിയിരുന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പൊള്‍ വളരെ പരിചയമുള്ള ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ മുഖം. ഞാന്‍ പെട്ടന്നു എഴുന്നേറ്റ് ജനാലകള്‍ക്ക് അടുത്തെത്തി നോക്കി, ആദ്യം എനിക്ക് ഒരു വിശ്വസം തോന്നിയില്ല. വീടിന്റെ അടിത്തുള്ള ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയെ കണ്ടു ചൊദിച്ചു. ആ ചേട്ടന്‍ നമ്മുടെ വീടിന്റെ അടുത്തുള്ളതാണോ..? അവന്‍ ചിരിച്ചു കൊണ്ടു ചോദിച്ചു നീ എന്താ ഈ ലോകത്ത് ഒന്നും അല്ലേ? നിനക്ക് മനസ്സിലായില്ലേ ആളിനെ..? നമ്മുടെ ‘മേച്ച’ ശരിക്കും!!! അമ്മച്ചി സത്യം ഞാന്‍ ഞെട്ടിപ്പോയി. അപ്പൊള്‍ ആണു ആ പയ്യന്‍ പറയുന്നതു കുട്ടന്‍ ചേട്ടന്‍ എവിടെ അറിയപ്പെടുന്ന ഒരാള്‍ ആണു എന്നു്‌. കോളേജ്ജിലെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളുടെ എല്ലാം നേതാവും ആണു മേച്ച. സംഭവം ശരിയാണു..എസ്സ്.എഫ്.ഐ യുടെ ജാഥ വരുമ്പൊള്‍ അതിന്റെ മുന്‍പില്‍ മേച്ചയുണ്ടു. കെ.എസ്സ്.യു ന്റെ ജാഥ വരുമ്പൊള്‍ അതിന്റെയും കൂടെയുണ്ടു. ഞാന്‍ സന്തോഷവാന്‍ ആയി.. മേച്ചയുടെ ശക്തിയെ കുറിച്ച് അന്വേഷിച്ചപ്പൊള്‍... "മേച്ച വേണു". കോളേജ്ജിലെ അറിയപ്പെടുന്ന ഒരു “ഔട്ട് സൈഡ് വിദ്യാര്‍ത്ഥി” ആണു. പെണ്‍കുട്ടികളുടെ മാനത്തിനു വിലപറയുന്ന സ്വഭാവം ആണു്‌ അദ്ദെഹത്തേ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചതു്‌. രാവിലെ കോളേജ്ജില്‍ വന്ന ഉടന്‍ തന്നെ കുട്ടണ്ണന്‍ ഏതെങ്കിലും സംഘടനയുടെ പേരില്‍ ഒരു പിരിവു്‌ നടത്തും. ഉച്ചതിരിഞ്ഞുള്ള ചീട്ടു കളിക്കും. ഭക്ഷണത്തിനും ഉള്ള കാശ്. അതു കഴിഞ്ഞല്‍ ഏതെങ്കിലും പെണ്‍കുട്ടികള്‍ കൂട്ടമായി നില്ക്കുന്ന ബ്ലൊക്കില്‍ പോയി അവരെ ശല്യം ചെയ്യുക. ഈ മാതിരി പരിപാടികള്‍ക്ക് ശേഷം ഏതെങ്കിലും കാശുള്ള പിള്ളരെ ആരെയെങ്കിലും വിട്ടു വിരട്ടിക്കുക. എന്നിട്ടു അതില്‍ ഇടപെട്ടു പ്രശ്നും കോമ്പ്രമൈസ്സ് ആക്കുക.. തൊട്ടടുത്ത ദിവസം അവരുടെ കൈയ്യില്‍ നിന്നു ഒരാഴ്ചത്തേക്കുള്ള കാശ് സംഘടുപ്പിക്കുക.. ഇതൊക്കെ ആണു ഈ മഹാന്റെ ദൈനം ദിന രീതികള്‍.


ഞാന്‍ ഉടന്‍തന്നെ മേച്ചയുടെ അടുത്ത് പാഞ്ഞെത്തി… കുട്ടാണ്ണാ!!!!!എന്നു ഉറക്കെ വിളിച്ചു. എന്നെ പരിചയമില്ലത്ത രീതിയില്‍ ഒന്നു നോക്കി..... ഞാന്‍ ഒരു നിമിഷം സ്തബ്ദനായിപ്പോയി. ഈ സമയത്തിനുള്ളില്‍ ആരുടെയോ ബൈക്കില്‍ കയറി മേച്ച പോയിക്കഴിഞ്ഞു.. വൈകും നേരം ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ ഈ മഹത് വക്തി വീട്ടില്‍ ഇരിപ്പുണ്ടു്‌. ഞാന്‍ ഒന്നും മിണ്ടാതെ എന്തെ റൂമിലെക്ക് കയറിപ്പൊയി. കുറച്ചു കഴിഞ്ഞു. ഏന്റെറൂമില്‍ വന്നു പറഞ്ഞു "നിന്നെ ഞാന്‍ അവിടെ വെച്ചു കണ്ടു എന്റെ അനുജന്‍ ആണു എന്നു പറഞ്ഞു ആരെയെങ്കിലും പരിചയപ്പെടുത്തിയിരുന്നെങ്കില്‍ ഇന്നു നീ അടികൊണ്ടു നാശം ആയേനെ…. കാര്യം തിരക്കിയപ്പൊള്‍ അല്ലേ അറിയുന്നതു. മേച്ച വേണു വിനെ അന്വേഷിച്ചു ഏതോ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നു ആളു വന്നതാണു എന്നു. ഭാഗ്യത്തിനു അയാളോടു തന്നെ ആണു വന്നവര്‍ ചോദിച്ചതു വേണു ആരാ എന്നു. ഈ സമയത്താണു. ഞാന്‍ കുട്ടാണ്ണാ അന്നു വിളിച്ചു ചെല്ലുന്നതു.അല്ലങ്കില്‍ പോലീസ് സ്റ്റേഷനിലെ നടയടി മാതിരി. എനിക്കും കിട്ടിയേനേ ഇറച്ചി വെട്ടുന്ന കൈ കൊണ്ടുള്ള അടി. കുട്ടന്‍ ചേട്ടനു പെട്ടന്നു അങ്ങനെ ഒരു ബുദ്ധി തൊന്നിയതില്‍ ദൈവത്തിനു നന്ദി.

അന്വേഷിച്ചു വന്നവരെക്കുറിച്ചു തിരക്കി അറിഞ്ഞ കുട്ടണ്ണന്‍ പിന്നെ പൊങ്ങിയതു തമിഴ് നാട്ടിലെ ഏതോ കുഗ്രാമത്തിലയിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളം അവിടെ ആയിരുന്നു.
കുട്ടന്‍ ചേട്ടാ തന്നെ ഒന്നു സമ്മതിക്കണം!!!!!!!!!!

ദൈവം തന്ന സൈക്കില്‍

ബ്ലൊഗ് സാഹിത്യത്തില്‍ എന്റെ ആദ്യ കാല്‍ വെയ്പാണ്. തെറ്റ്കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം. എന്റെ കഥയിലെ കഥാപത്രങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെ......
എന്നാല്‍ തുടങ്ങട്ടെ....?
ഞാന്‍ പത്താം ക്ലാസ്സിലെ പബ്ലിക് പരീക്ഷ കഴിഞ്ഞു, വെക്കേഷന്‍ സ്റ്റാര്‍ട്ട് ചെയ്തു. എല്ലാം തികഞ്ഞു എന്ന ആത്മവിശ്വാസതൊടു എന്റെ വീടിന്റെ തൊട്ടടുത്തുള്ള ചലഞ്ചേഴ്സ് പ്ലേ ഗ്രൌണ്ടിലേക്ക് എത്തി.സമൂഹത്തിനാവശ്യമായ പുതിയ തലമുറയയേ വാര്‍ത്തെടുക്കുന്നതില്‍ വലിയ ഒരു പങ്കു ഈ ഗ്രൌണ്ടിനുണ്ടു. ആദ്യ നാളുകളില്‍ ഔറ്റ് ബാള്‍ പെറുക്കാന്‍ പോലും അവിടുത്തെ സീനിയര്‍ കളിക്കാര്‍ സമ്മതിക്കില്ലായിരുന്നു. പിന്നീടു എന്റെ ജേഷ്ഠ തുല്യനായ ഒരു വ്യക്തിയുണ്ടു്‌. ശ്രീ. വേണു. മേച്ച എന്ന അപരനാമത്തില്‍ അറിയപ്പെടും. അദ്ദേഹത്തിന്റെ സ്പെഷ്യല്‍ റെക്കമെന്റിന്റെ ബലത്തില്‍ ഗ്രൌണ്ടില്‍ ഇറക്കാന്‍ തുടങ്ങി. കളി കഴിഞ്ഞു ആദ്യ ദിവസങ്ങളില്‍ നേരുത്തേ വീട്ടില്‍ എത്തിയിരുന്നെങ്കിലും ഏപ്രില്‍ അവസാനത്തൊടുകൂടി ഏകദേശം പത്തു മണി വരെ എത്തി. മകന്റെ ഈപ്പോക്ക് അത്ര പന്തിയല്ല എന്നു അമ്മക്ക് തോന്നിത്തുടങ്ങിയതായുല്ല സൂചനകള്‍ പ്രകടമായി. പല ദിവസങ്ങളിലും രാത്രി വീട്ടിലേക്കുള്ള പ്രവേശനം അമ്മ നിഷേധിച്ചു. പലരീതിയിലും അമ്മയും ആയി ഒരു സന്ധിക്ക് ശ്രമിച്ചിട്ടു വിജയിച്ചില്ല. എന്നുമാത്രമല്ല വീട്ടില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഉള്ളില്‍ തികഞ്ഞ സന്തോഷത്തേ വീടിനോടു ചേര്‍ന്നുള്ള വീടിന്റെ തന്നെ ഒരു ഭാഗമായ ഒരു മുറിയുണ്ടു. അവിടെ ഞാന്‍ താമസം തുടങ്ങി. (താമസം എന്നു പറഞ്ഞാല്‍ രാത്രി കിടപ്പ് മാത്രം ഭക്ഷണം അമ്മ അല്ലാതെ ആരു തരാന്‍. പിണക്കം ആണങ്കിലും രാത്രി ഞാന്‍ എത്തുമ്പൊഴേക്ക് അത്താഴം എന്റെ മുറിയില്‍ ഉണ്ടാകും) സ്തിരമായി രാത്രിയില്‍ ഞങ്ങളുടെ ജംഗ്ഷനില്‍ എന്റെ പ്രാതിനിധ്യം വര്‍ദ്ധിച്ചതൊടു ശ്രീ. മേച്ച അറിഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം വീട്ടില്‍ എത്തി. വളരെ അധികാരത്തൊടു എന്റെ അമ്മയൊടു പറഞ്ഞു..." കുഞ്ഞമ്മേ ഇവന്‍ എന്തിനാ പാതിരാത്രിവരെ ജംഗ്ഷനില്‍ നടക്കുന്നതു ഇനി ഇവന്‍ പഠിക്കാന്‍ ഒന്നും പൊകുന്നില്ലേ..? ഇവന്റെ ഉദ്ദേശം എന്താ?" കുഞ്ഞമ്മേ വല്ലതും ഇരുപ്പുണ്ടൊ കഴിക്കാന്......" ഇത്രയും പറഞ്ഞു അടുക്കള ഭാഗത്തേക്ക് കുട്ടന്‍ ചേട്ടന്‍ (മേച്ച) പൊയി. ഇത്രയും കേള്‍ക്കേണ്ട താമസം അമ്മ ബഹളം തുടങ്ങി. "ഇവന്‍ എങ്ങനെ നടക്കട്ടെ നാട്ടുകാരെ കൊണ്ടു നല്ലതു എന്നു പറയിപ്പിക്കാന്‍ പാടാണു..........." അങ്ങനെ നീളുന്ന ഒരു സ്റ്റിരം പരിപാടി.ഈ സമയം കുട്ടന്‍ ചേട്ടന്‍ അടുക്കളയില്‍ നല്ല തിരക്കയിരുന്നു. എന്തോ ഭക്ഷണസാധനത്തോടുള്ള മല്‍പ്പിടുത്തം കഴിഞ്ഞു അദ്ദേഹം തിരിച്ചു വന്നു. അപ്പോഴും അമ്മ എന്നെ വഴക്കുപറഞ്ഞുകൊണ്ടേ ഇരുന്നു. ക്ഷീണം മാറിയ ശേഷം കുട്ടന്‍ ചേട്ടന്‍ പുതിയ ഐഡിയ പുറത്തിറക്കി. "കുഞ്ഞമ്മേ ഇവന്റെ കോലം കണ്ടില്ലേ ഇവനെ ജിം ല്‍ വിടണം. അതാകുമ്പോള്‍ രാവിലെ എന്റെ കൂടെ വരാമല്ലോ ഇവനു." അമ്മയുടെ അടുത്ത് പറയുന്നതുകേട്ടാല്‍ എന്നെ നന്നക്കിയിട്ടേ ഇനി അദ്ദേഹത്തിനു ഒരു സമാധാനം ഉള്ളൂ എന്നു എനിക്ക് തോന്നി. എത്രയും ഒക്കെ പ്ലാനിങ് നടന്നിട്ടും ഞാന്‍ ഒന്നും മിണ്ടതെ ഇരുന്നു. കുട്ടന്‍ ചേട്ടന്‍ എന്നെ നോക്കിയിട്ടു " കുഞ്ഞമ്മേ ഇന്നുമുതല്‍ ഞാന്‍ വൈകിട്ടു ഇവിടെ വന്നു കിടന്നോള്ളാം രാവില്‍ ഇവനേയും കൊണ്ടു ഞാന്‍ ജിം ല്‍ പൊകാം " അമ്മക്ക് സന്തോഷം ആയി "കുട്ടന്‍ മോന്‍ ഇനി നിന്റെ കാര്യങ്ങള്‍ എല്ലാം ഇവിടെ വന്നു പറയും . നിന്റെ അച്ഛന്‍ വരട്ടെ എന്നിട്ടു ബാക്കി." അമ്മയുടെ ഒരു സ്പെഷ്യല്‍ വിരട്ടല്‍ . ..... ഞാന്‍ ആകെ വിഷമിച്ചു. നാശം ആയൊ? ഇതിനെ എങ്ങനെ ഒഴിവാക്കും ?

ഞാന്‍ കുട്ടന്‍ ചേട്ടനും ആയി ഒരു ഉഭയകക്ഷി ചര്‍ച്ചക്ക് തയ്യറായി "ചേട്ടാ നമ്മള്‍ എന്നും ഒന്‍പതു മണിക്ക് മുന്‍പേ അമ്പലപ്പുഴ റ്റീ സ്റ്റാളില്‍ എത്തും അവിടെനിന്നു വീട്ടിലേക്ക് പോകും . അതിനു മുന്‍പേ നമ്മല്‍ തമ്മില്‍ ഒരു ബന്ധവും ഇല്ല. പുള്ളിക്കാരന്റെയും ചില പ്രെത്യേക സാഹചര്യങ്ങല്‍ കണക്കിലെടുത്തു സമ്മതിച്ചു. അങ്ങനെ വൈകും നേരം ജംഗ്ഷനില്‍ എത്തിയാല്‍ ഞാന്‍ അമ്പലത്തിന്റെ കളത്തട്ടേല്‍ (കളത്തട്ടാണോ കളിത്തട്ടണോ ഇന്നും അത്ര കൃ ത്യമായി അറിയില്ല.) പോയീരിക്കും. അവിടെ ആ നാട്ടിലെ ചെറുപ്പക്കാര്‍ എല്ലാം ഒത്തുകൂടും . പിന്നീടു അവിടെ പല ബിസിനസ്സുകള്‍ ആണു. ചിലര്‍ക്ക് നാട്ടിലെ വിഷയങ്ങള്‍ , ചിലര്‍ക്ക് രാജ്യാന്തര പ്രശ്നങ്ങള്‍. ഏകദേശം എട്ടര കഴിഞ്ഞാല്‍ കാലേകൂട്ടി തീരുമാനിച്ച കാര്യങ്ങളും ആയി നീങ്ങും . പിന്നീടു വീണ്ടും രാത്രി പത്തുമണി ഒക്കെ ആകുമ്പോഴേക്ക് തിരിച്ചുവരും ഒരുമാതിരി എല്ലവരും തിരിച്ചെത്തും . ഒരു വശത്തു ഫിറ്റ് ആയവര്‍ . ഫിറ്റ് ആകാനുള്ളവര്‍ ,സിഗററ്റ് തിരക്കി നടക്കുന്നവര്‍ . ശരിക്കും ആകെ ഒരു ബഹളം ആണു പത്തു മണി കഴിഞ്ഞാല്‍ . ദീനരോധനം മുതല്‍ അട്ടഹാസം വരെ അവിടെ മുഴങ്ങും . പിന്നെ പല പ്രാദേശിക പ്രമുഖരുടേയും പിന്നാമ്പുറ കഥകള്‍, എതൊക്കെ ഒഴിവാക്കിയിട്ടു വേണം കുട്ടന്‍ ചേട്ടന്റെ കൂടെ ജിം ല്‍ പോകാന്‍ . അതും വെളുപ്പിനെ. ഞാന്‍ ആകെ വിഷമിച്ചു.അത്താഴം കൂടെ മുടങ്ങണ്ടാ എന്നു കരുതി ആത്മസമ്യപനം പാലിച്ചു.ഞങ്ങള്‍ ജിം ല്‍ പോക്ക് തുടങ്ങി.
വളരെ രസകരമായിരുന്നു യാത്ര ആദ്യ നാളുകളില്‍. സൈക്കിളില്‍ ആയിരുന്നു. വെക്കേഷന്‍ കാലം ആയിരുന്നതിനാല്‍ ഒത്തിരി പയ്യന്‍ മാര്‍ അവിടെ ശരീരും പുഷ്ടിപ്പെടുത്തുവാന്‍ എത്തുമായിരുന്നു. ഏകദേശം ഒരു ആഴ്ചക്ക് ശേഷം. ശ്രീ മേച്ചയുടെ അനുജന്‍ ആയതുകൊണ്ടോ മറ്റോ എന്നെ ആരും വലിയ കണ്‍ട്രോള്‍ ചെയ്യാറില്ലയിരുന്നു. ആദ്യം ഇതു ഒരു ശല്യം ആയിത്തോന്നിയെങ്കിലും പിന്നീടു വളരെ രസകരം ആയിരുന്നു. വീട്ടില്‍ ദേഹം അനക്കാത്തവര്‍ ശരീരം പുഷ്ഠിപ്പെടുത്താനായി വെളുപ്പിനെ ജിം ല്‍ പൊയിക്കിടന്നു ഇരുമ്പു കമ്പില്‍ തൂങ്ങുമ്പോള്‍ അവരെ കളിയാക്കി ചിരിക്കുക തുടങ്ങിയ പരിപാടികളും ആയി തുടര്‍ന്നു. വെക്കേഷന്‍ ടൈമില്‍ സ്കെഡ്യൂള്‍ വളരെ ടൈറ്റ് ആയി.വെളുപ്പിനെ 4.30 മുതല്‍ ജിം .(കാര്യം ഇല്ല എന്നനിക്കറിയാം )
അതിനുശേഷം അമ്പലക്കുളത്തില്‍ നീരാട്ട്. 9.30 നെ വീട്ടില്‍ എത്തും .അതുകഴിഞ്ഞു മേച്ചക്ക് ഒപ്പം ക്ലബ്ബില്‍ ഉച്ച വരെ ചീട്ടുകളി. അവിടെ അധികം ചീട്ടു പിടിച്ചു കളിക്കുന്നതു അവര്‍ക്ക് ഇഷ്ടം അല്ല. അതുകൊണ്ടു മൂന്നു ചീട്ടേ ഉപയോഗിക്കാറുള്ളൂ. അവിടെയും എന്നെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ച മേച്ച അംഗം ആണു.അങ്ങനെ മേച്ചയുടെ കാലടികള്‍ ഞാനും പിന്തുടരാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം ചീട്ടു കളി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഒരു സത്യാവസ്ത മനസ്സിലായി. മേച്ചയുടെ പോക്കറ്റില്‍ പൈസ്സ ഇല്ല. എല്ലാം കളിച്ചു കളഞ്ഞു. എന്റെ വീട്ടില്‍ നിന്നു അമ്മ കറണ്ടു ചാര്‍ജ്ജ് അടക്കാന്‍ കൊടുത്തയച്ചതാണു കാശ്. ബില്‍ ഒരു ദിവസത്തേക്ക് വിശ്വസത്തിന്റെ പുറത്തു നിര്‍ത്താം പിന്നീടു എന്തു ചെയ്യും …? ഞങ്ങള്‍ വളരെ തല പുകഞ്ഞാലൊചിച്ചു. ഒരു രക്ഷയും ഇല്ല. പതിവു സന്ദര്‍ശനത്തിനു ഞാനും മേച്ചയും ജംഗ്ഷനില്‍ വന്നു. അമ്പല കളിത്തട്ടില്‍ ഇരുന്നാലോചിച്ചു ഒരു മാര്‍ഗ്ഗവും ഇല്ല പിന്നെ എന്തു ചെയ്യും എന്നലോചന ആയി.. എനിക്കും വിഷമം തൊന്നി ഒന്നുമില്ലങ്കില്‍ എന്നെ നന്നാക്കാണും എന്ന ഒരു ആഗ്രഹം ആയി ഇറങ്ങി തിരിച്ച ആളല്ലെ.. എന്തു ചെയ്യം വിഷമിക്കുകയല്ലതെ എനിക്ക് വേറെ മാര്‍ഗം ഒന്നും ഇല്ല. മേച്ച പലരോടും കാശ് കടം ചൊദിച്ചു.ആരും കൊടുത്തില്ല എന്നു മാത്രം അല്ല ഒരു സുഹ്രുത്ത് ആത്മാഭിമാനത്തെ ചോദ്യം ചെയ്യുക കൂടി ചെയ്തു.മേച്ച വളരെ വിഷമിച്ചു തിരിച്ചു വന്നു. “ഡാ കുഞ്ഞമ്മയൊടു എന്താ പറയും നാളെ? “ എന്തു പറയാന്‍ ഞാന്‍ ഒന്നും പറയുന്നില്ല കുട്ടാണ്ണന്‍ എന്താന്നു വെച്ചാല്‍ ചെയ്തോ..
ഒരു മാര്‍ഗവും ഇല്ലതെ ഞങ്ങള്‍ ജംഗ്ഷനില്‍ നിന്നു സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ കല്ലു തട്ടി തട്ടി വീട്ടിലേക്ക് നടന്നു. ഞങ്ങള്‍ നടന്ന റോഡില്‍ കൂടി ഒരു സൈക്കിള്‍ ഞങ്ങളെ കടന്നു പോയി. ആ സൈക്കിളുകാരന്‍ ഞങ്ങളെ കണ്ടു ചിരിക്കുകയും ചെയ്തു. ഞങ്ങളും ചിരിച്ചു. വീട്ടിലെക്കുള്ള യാത്ര മധ്യേ നേരുത്തെ കണ്ട സൈക്കിളില്‍ പോയ ആള്‍ ഞങ്ങള്‍ക്ക് എതിരേ നടന്നു വരുന്നു.സാഹചര്യ പ്രശ്നം കാരണം മേച്ച ഒന്നും മിണ്ടിയില്ല, മുന്‍പോട്ടുള്ള യാത്രയില്‍ മേച്ച ശരിക്കും കണ്ണും കാതും കൂര്‍പ്പിച്ചു ആയിരുന്നു നടന്നിരുന്നതു. വീടിന്റെ അടുത്തുള്ള ഒരു കാവു ന്റെ അടുത്തു എത്തിയപ്പൊള്‍ എന്നെ അവിടെ നിര്‍ത്തിയിട്ടു കാവിന്റെ ഉള്ളില്‍ മേച്ച കയറി. അപ്പോള്‍ സമയം ഏകദേശം 12.00 ആകുന്നു. ഞാന്‍ ആകെ പേടിച്ചു അവിടെ നിന്നു. 2 മിനിട്ട് കഴിഞ്ഞപ്പൊള്‍ മേച്ച വരുന്നു ഒരു പുതിയ സൈക്കിളും ആയി.. ഞാന്‍ ആകെ ഞെട്ടി. കുട്ടന്‍ ചേട്ടാ എന്താ ഇതു? ആരുടെയാ? ഡാ കൊച്ചനേ. നിനക്ക് ഒരു കാര്യം ചെയ്യമോ? ആരൊടും ഈക്കാര്യം പറയരുത്. ബാക്കി നാളെ രാവിലെ.ഞാന്‍ പിന്നീടു ഒന്നും മിണ്ടിയില്ല. ഞാന്‍ ആകെ വിഷമിച്ചു ആണു വീട്ടില്‍ ചെന്നു കിടന്നതു. നാളെ രാവിലെ ആരെങ്കിലും സൈക്കിള്‍ കള്ളന്‍ മാരെ എന്നു വിളിക്കുമോ എന്ന പേടി. മനസ്സില്‍ പലമാതിരി ചിന്തകള്‍ ഓടി തുടങ്ങി ഇതിനിടയില്‍ എപ്പോഴൊ ഉറങ്ങിപ്പോയി. ഏകദേശം 4.00 ആയപ്പോള്‍ എന്നെ വിളിച്ചു. “ഡാ എഴുന്നേല്‍ക്ക് ജിം ല്‍ പോകണ്ടേ..? വേഗം ആകട്ടെ… എനിക്ക് ഒന്നും മനസ്സിലായില്ല ആദ്യം . കഴിഞ്ഞ രാത്രിയിലെ ഉറക്ക ക്ഷീണം ഞാന്‍ ഒന്നു മേച്ചയെ നോക്കി..ഒരു ചോദ്യ ഭാവത്തില്‍ . നീ വേഗം എഴുന്നേറ്റ് വാ. ഇന്നു കറണ്ടു ചാര്‍ജ്ജ് അടക്കണം അല്ലങ്കില്‍ കുഞ്ഞമ്മ ഇങ്ങോട്ട് കയറ്റില്ല. ശരി എന്നു പറഞ്ഞു ഞാനും എഴുന്നേറ്റ് കുട്ടന്‍ ചേട്ടനും ആയി തലേ ദിവസം രാത്രി കളഞ്ഞു കിട്ടിയ സൈക്കിളില്‍ ജിം ലേക്ക് പറന്നു.പുതിയ ബി,എസ്സ്.എ ഡീലക്സ്സ് സൈക്കിള്‍. ഏന്നും 30 മിനിട്ടു സമയം എടുക്കും വീട്ടില്‍ നിന്നു ജിം ല്‍ എത്താന്‍ അന്നു 15 മിനിട്ട് കൊണ്ടു എത്തി. ജിം ല്‍ ഇരുന്നു ഞാന്‍ പതിവു പോലെ കളിയാക്കല്‍ തുടങ്ങി. പെട്ടന്നു കുട്ടന്‍ ചേട്ടന്‍ ഒരു പയ്യനൊടു ചോദിച്ചു.. “ഡാ മോനേ നീ സൈക്കില്‍ വാങ്ങിയൊ..?” (ആ പയ്യന്‍ കട്ടച്ചൂളയില്‍ പണിയെടുക്കുന്ന പയ്യന്‍ ആണു) അവന്‍ പറഞ്ഞു … ഇല്ല അണ്ണാ… മേച്ച പെട്ടന്നു .. “ഇപ്പോള്‍ സൈക്കിളിനു ഒക്കെ ഭയങ്കര വിലയാണു. “ ആ പയ്യന്‍ “അണ്ണാ നിങ്ങളുടെ അറിവിലെങ്ങാണം നല്ല സൈക്കിള്‍ വന്നല്‍ പറയണേ..” "നിന്റെ കൈയ്യില്‍ എത്ര രൂപയുണ്ടു്‌? മേച്ച തിരിച്ചു.. ചോദിച്ചു. പയ്യന്‍ പറഞ്ഞു അണ്ണാ “1000 രൂപയുണ്ടു.” “1300 രൂപയുണ്ടെങ്കില്‍ എന്റെ സൈക്കിള്‍ തരാം” അയ്യോ ഇല്ല അണ്ണ.…ഇതു തന്നെ ഈ മാസത്തെ ശമ്പളം ആണു. സ്കൂളില്‍ പോകാന്‍ ആണു അണ്ണാ സൈക്കിള്‍. മേച്ച പെട്ടന്നു “ നീ നല്ലതു പോലെ പഠിക്കുമോ…? എത്ര മാര്‍ക്ക് ഉണ്ടായിരുന്നു.കഴിഞ്ഞ പരീക്ഷക്ക്? നിന്റെ അച്ഛന്‍ എന്താ ജോലി..? ആ പയ്യന്റെ ജാതകം വരെ ചോദിച്ചു മനസ്സിലാക്കി മേച്ച. ശരി നാളെ നീ 1000 രൂപ കൊണ്ടുവാ നിനക്ക് ഞാന്‍ എന്റെ സൈക്കിള്‍ തരാം . ഞാന്‍ പെട്ടന്നു കയറി പറഞ്ഞു സൈക്കിള്‍ അവനു കൊടുക്ക് പൈസ നാളെ അവന്‍ കൊണ്ടുത്തരും … മേച്ച എന്നെ നോക്കിയിട്ടു സൈക്കില്‍ അവനു കൊടുത്തു… ഞാന്‍ ഒന്നു ദീര്‍ഘശ്വാസം വിട്ടു. തിരിച്ചു വരുന്ന വഴി മേച്ച എന്നോടു പറഞ്ഞു. നീ കാരണം ആണു നമ്മള്‍ നടന്നു പോരേണ്ടി വന്നതു. ഞാന്‍ വളരെ ദേഷ്യത്തേ പറഞ്ഞു. "കുട്ടാണ്ണന്‍ എന്തൊരു പണി ആണു കാണിച്ചതു. അയാള്‍ കൊണ്ടു പോലീസ്സ് കേസ്സു കൊടുത്തലോ? മേച്ച ചിരിച്ചു കൊണ്ടു പറഞ്ഞു അയാള്‍ കേസ്സു പോയിട്ടു ഇതു ആരോടും മിണ്ടുക പോലും ഇല്ല. നിനക്ക് അറിയാമോ ആളിനെ? ഞാന്‍ പറഞ്ഞു അരിയില്ല. നമ്മുടെ നടയില്‍ പടീറ്റയിലെ ഹരിയുടെ ചിട്ടപ്പന്‍. അയാള്‍ ആ ശാരദ ടീച്ചറിന്റെ വീട്ടില്‍ പോയതാണു. ടീച്ചര്‍ ഒറ്റക്കാണു ഇയ്യാള്‍ ആണു ഇപ്പോള്‍ അവിടെ. (ബാക്കി കാര്യങ്ങല്‍ മനസ്സിലായല്ലൊ?). ഞാന്‍ ഉള്ളില്‍ ചിരിച്ചു. നല്ല ഐഡിയ.
പതിവു പോലെ വൈകിട്ടു ഞാനും മേച്ചയും ജംഗ്ഷനില്‍ എത്തി. (ഇതിനിടയില്‍ ഒരു കാര്യം പറയട്ടെ. കഴിഞ്ഞ ദിവസം മേച്ച പൈസ കടം ചൊദിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ കളിയാക്കിയതും നേരുത്തെ പറഞ്ഞ ഹരി ആയിരുന്നു.) ഞാന്‍ അമ്പലത്തിന്റെ കളിത്തട്ടേല്‍ ചെന്നിരുന്നു. എല്ലാവരും എത്തി. അന്നത്തെ കഥകള്‍ പറയുന്ന കൂട്ടത്തില്‍ ഹരി പെട്ടന്നു പറഞ്ഞു ഇന്നലെ എന്റെ ചിറ്റപ്പന്റെ പുതിയ സൈക്കില്‍ ആരോ മോഷ്ടിച്ചു കൊണ്ടു പോയി. ബാക്കി ഉള്ളവര്‍ വിവരങ്ങള്‍ തിരക്കി. പലര്‍ക്കും പല അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങി.അവസാനും തീവ്രവാദി ബന്ധം വരെ ആയി. ഞാന്‍ ഹരിയോടു ചൊദിച്ചു. നിങ്ങള്‍ക്ക് കേസ്സു കൊടുത്തു കൂടേ. അപ്പൊള്‍ അവന്‍ പറഞ്ഞു ചിറ്റപ്പനു താല്‍പ്പര്യം ഇല്ല പുള്ളിക്കാരനു ഇതിന്റെ പിറകേ നടക്കാന്‍ സമയം ഇല്ല എന്നു… ഞാന്‍ ഉള്ളില്‍ ചിരിച്ചു.. അന്നു എല്ലവരും പതിവിലും കൂടുതല്‍ സമയം ഇരുന്നിട്ടു പൊയി. പിറ്റേ ദിവസം. രാവിലെ ജിം ല്‍ ചെന്നപ്പൊള്‍ ആ പയ്യന്‍ 1100 രൂപയും ആയി നില്‍ക്കുന്നു. അണ്ണാ ഇത്രയും പൈസ ഉള്ളൂ ഇപ്പൊള്‍ .ബാക്കി പൈസ അടുത്ത മാസം തരാം.. മേച്ച ഒന്നു മടിച്ചിട്ടു പിന്നെ സമ്മതിച്ചു. നീ ആയതു കൊണ്ടു ഞാന്‍ സമ്മതിച്ചു. ഏന്തൊ വലിയ നഷ്ടം സംഭവിച്ചമാതിരി മേച്ച പൈസ വാങ്ങി. തിരിച്ചു വരുന്ന വഴി ഒരു ഹോട്ടലില്‍ കയറി മൃഷ്ഠാന്നം ഭക്ഷണം കഴിച്ചു. ഈ ബ്രഹ്മഹത്യാപാപത്തിന്റെ പങ്കു ഞാനും കൈപ്പറ്റിയല്ലോ എന്ന കുറ്റബോധം മനസ്സില്‍ തൊന്നി. കുട്ടന്‍ ചേട്ടന്‍ അന്നത്തെ കളിക്കുള്ള ചിന്തകള്‍ ആയിരുന്നു............
അമ്മ അറിയുന്നൊ ആ കറണ്ടു ചാര്‍ജ്ജ് 2 ദിവസം ഉറക്കം കെടുത്തിയ കാര്യം......
ചിറ്റപ്പന്റെ ഉള്ളില്‍ സൈക്കിളിനെ പറ്റി അന്വെഷണം നടക്കുമ്പോള്‍ കട്ടച്ചൂളയുടെ സൈഡില്‍ ഇരുന്നു ചൂടു്‌ കൊള്ളുകയായിരിക്കും ആ സൈക്കിള്
കോളേജ്ജില്‍ കുട്ടന്‍ ചേട്ടന്റെ സഹായങ്ങള്‍ (അടുത്ത് ദിവസം )